ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍

Oct 14, 2023

തൃശ്ശൂരിൽ ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസിന്റെ പിടിയിലായത്. സിസിടിവികളും മൊബൈല്‍ കോളുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള വ്യാപക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികള്‍ ഹരിയാനയിൽ സിറ്റിസൺ സർവീസ് സെന്ററുകൾ നടത്തിവരുകയാണ്.

സിറ്റിസൺ സർവീസ് സെന്ററുകളിൽ നിന്നും ശേഖരിക്കുന്ന ഐ ഡി കാർഡുകളും ആധാർ കാർഡുകളും ഉപയോഗിച്ചാണ് പ്രതികൾ കൃത്രിമമായി ബാങ്ക് അക്കൗണ്ടുകൾ നിർമ്മിക്കുന്നത്. അക്കൗണ്ടുകളിൽ ചെറിയ തുക നിക്ഷേപിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ എത്തി പണം എടിഎമ്മിലൂടെ പിൻവലിക്കും. എടിഎമ്മിൽ നിന്നും പണം പുറത്തുവരുന്നതിനിടെ പ്രതികൾ എടിഎമ്മിൽ സാങ്കേതിക പിഴവ് ഉണ്ടാക്കിയാണ് പണം തട്ടിയെടുക്കുന്നത്. ഇതിലൂടെ ഒരേസമയം തട്ടിപ്പുകാർക്ക് എടിഎം മെഷീനിൽ നിന്നും പൈസ ലഭിക്കുകയും ബാങ്കുകൾക്ക് പണം നൽകിയില്ലെന്ന സന്ദേശം പോവുകയും ചെയ്യും.

പിന്നീട് ബാങ്കുകളിലെത്തി പണം നേടിയെടുക്കുന്നതാണ് ഇവരുടെ പതിവ്. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ മലയോര ഗ്രാമത്തിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇവിടെ രാത്രി നടത്തിയ തന്ത്രപരമായ റെയ്ഡിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന പൊലീസിന്റെ സഹായവും പുതുക്കാട് പൊലീസിന് ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

cake tower new
LATEST NEWS
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു… കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു… കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

റിയാദ്: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ...

ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

പാലക്കാട് : സംസ്ഥാനത്ത് പോത്തിറച്ചി വില എക്കാലത്തെയും ഉയർന്ന നിലയിൽ. കേരളത്തിലേക്കുള്ള കന്നുകാലി...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം വലിയ തർക്കങ്ങളില്ലാതെ...