നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്

Oct 16, 2023

അലഹാബാദ്: രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റുസുമാരായ അശ്വനി കുമാര്‍ മിശ്രയുടെയും സയിദ് അഫ്താബ് ഹുസൈന്‍ റിസവിയുടെയും ഉത്തരവ്. കേസിലെ കൂട്ടുപ്രതി മൊനീന്ദരന്‍ സിങ് പാന്ഥറെ രണ്ടു കേസുകളില്‍ ഹൈക്കോടതി വെറുതെവിട്ടു. ഈ രണ്ടു കേസുകളില്‍ പാന്ഥര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീലുകളിലാണ് ഉത്തരവ്.

2005-2006 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2006ല്‍ ഓടയില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. നിതാരിയിലെ വീടിനു സമീപമാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. വീട്ടുടമ പാന്ഥറും വീട്ടുജോലിക്കാരന്‍ കോലിയും കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം.

cake tower new
LATEST NEWS
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു… കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു… കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

റിയാദ്: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ...

ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

പാലക്കാട് : സംസ്ഥാനത്ത് പോത്തിറച്ചി വില എക്കാലത്തെയും ഉയർന്ന നിലയിൽ. കേരളത്തിലേക്കുള്ള കന്നുകാലി...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം വലിയ തർക്കങ്ങളില്ലാതെ...