അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, സംസ്ഥാനത്ത് തുലാവർഷവും എത്തി

Oct 21, 2023

seena

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘തേജ്’ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് കൂടുതൽ തീവ്രമായി ഒമാൻ തീരത്തേക്ക് നീങ്ങും. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിലെ നിലവിലെ ന്യൂനമർദം തീവ്രമാകാനും സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം ഇന്ന് എത്തിച്ചേർന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും. 23, 24 തീയതികളിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

cake tower new
LATEST NEWS