അനൗപചാരിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് ജാർക്കണ്ഡിൽ നിന്നെത്തിയ അഡൽറ്റ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘം
തിരുവനന്തപുരം ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭയും സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രവും സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ജാർക്കണ്ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രാഥമിക വിദ്യാഭ്യാസ വിഭാഗം അസി.ഡയറകടർ കൈലേഷ് മിശ്ര, നോഡൽ ഓഫീസർ മനോജ് കുമാർ നിരാല, അഭിജിത് കുമാർ, ഖൈസർ ആലം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ടീമിനെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, സുഖിൽ, ജീവൻ ലാൽ, സുധ, നോഡൽ പ്രേരക് മിനിരേഖ, കൗൺസിൽ ക്ലർക്ക് വിനോദ്, അസി. നോഡൽ.ബിന്ദു, 5, 6 ബാച്ച് ഹയർ സെക്കണ്ടറി തുല്യതയിൽ ഉയർന്ന വിജയം കൈവരിച്ച അനിതകുമാരി, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വികസന വിദ്യാകേന്ദ്രം സന്ദർശിക്കുകയും ഗുഡ് ഇംഗ്ലീഷ് പരീക്ഷ എഴുതി വിജയിച്ച കൗൺസിലർ ജീവൻ ലാലിന് സർട്ടിഫിക്കറ്റ് ടീമംഗങ്ങൾ നൽകുകയും +2 തുല്യതാ പരീക്ഷയിലെ ജില്ലയിലെ ഒന്നാം റാങ്കുകാരിയായ അനിതകുമാരിയുടെ വിജയഗാഥ ടീമിന് നൽകുകയും ചെയ്തു.


















