ഡല്‍ഹി: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 52 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ബിജെപി പുറത്തു വിട്ടത്. വിദ്വേഷ പ്രസംഗത്തിന് നടപടി നേരിട്ട ടി രാജാസിങ് വീണ്ടും മത്സരിക്കും.
പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ടി രാജാസിങ് ഗോശാമഹലില്‍ മത്സരിക്കും. വിവാദ പരാമര്‍ശത്തില്‍ രാജാസിങിനെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. രാജാസിങിന്റെ സസ്പെന്‍ഷനും പാര്‍ട്ടി പിന്‍വലിച്ചിട്ടുണ്ട്. ലോക്സഭാംഗങ്ങളായ ബണ്ടി സഞ്ജയ് കരിംനഗര്‍ മണ്ഡലത്തിലും, സോയാം ബാപുറാവു ബോത്തിലും, അരവിന്ദ് ധരമപുരി കോരാട്ട്ലയിലും ജനവിധി തേടും.



















