തിരുവനന്തപുരം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ
മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ തിരുവനന്തപുരം ജില്ലാ പ്രചാരണ സംഗമം ആറ്റിങ്ങൽ മണനാക്കിൽ നടന്നു. പ്രചരണ സംഗമം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന പ്രൊഫഷണൽ വിംഗ് കൺവീനർ യൂനുസ് പട്ടാമ്പി, സംസ്ഥാന സമിതിയംഗങ്ങളായ അൻവർ കലൂർ, താഹ പാലാംകോണം എന്നിവർ സംസാരിച്ചു.
കോൺഫറൻസിന്റെ ഭാഗമായി ജില്ലയിൽ നടത്തേണ്ട വിവിധ പരിപാടികൾക്ക് സംഗമം രൂപം നൽകി. ജില്ലയിൽ ടേബിൾ ടോക്ക്, ടാലെന്റ് ലീഗ്, എൽ.സി.ഡി പ്രദർശനം, അയൽക്കൂട്ടം, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. സംഗമത്തിൽ ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറിർ ഷാൻ സലഫി നന്ദിയും പറഞ്ഞു.

















