പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും
ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....
















