തിരുവനന്തപുരം: അടുത്ത മാസം മുതൽ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. ബെംഗളൂരുവിലേക്കു പ്രതിദിനം രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുതിയതായി ആരംഭിക്കും. മലേഷ്യയിലെ ക്വാലലംപുരിലേക്ക് മലേഷ്യൻ എയർലൈനിന്റെ സർവീസും അടുത്ത മാസം മുതൽ ഉണ്ടാകും. ക്വാലലംപുരിലേക്ക് എയർ ഏഷ്യയുടെ സർവീസും തുടങ്ങിയേക്കും. ചെന്നൈ ഉൾപ്പെടെ തിരക്കുള്ള കേന്ദ്രങ്ങളിലേക്കും പുതിയ സർവീസുകൾ തുടങ്ങും. നിലവിൽ ഇൻഡിഗോയുടെ അഞ്ച് പ്രതിദിന സർവീസുകൾ ബെംഗളൂരുവിലേക്ക് ഉണ്ട്. സ്പൈസ് ജെറ്റ് ആഴ്ചയിൽ നാല് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസം 18 നു ശേഷമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം’; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും
തിരുവനന്തപുരത്ത്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ...
















