ആറ്റിങ്ങൽ: മഹിളാകോൺഗ്രസ് ഉത്സാഹ് ബ്ലോക്ക് കൺവെൻഷൻ അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ജെബിമേത്തർ മുഖ്യപ്രഭാഷണം നടത്തി.മഹിളകോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. ദീപ അധ്യക്ഷയായിരുന്നു. മഹിള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി.വി.നായർ, കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രഡിഡന്റ് എൻ. ബിഷ്‌ണു, മഹിളാ കോൺഗ്രസ് സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ കൺവെൻഷനിൽ സംസാരിച്ചു. ആറ്റിങ്ങൽ ബ്ലോക്കിൽ നിന്ന് ഇരുന്നൂറോളം വനിതാ പ്രതിനിധികൾ ഉത്സാഹ് ആറ്റിങ്ങൽ ബ്ലോക്ക് കൺവെൻഷനിൽ പെങ്കെടുത്തു.
ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
അധിക്ഷേപ പരാമർശത്തിൽ പിടിയിലായ ആര്‍എസ്എസ് ആശയ പ്രചാരകൻ ടി.ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി....
















