മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി യുടെ ഉത്സാഹ് എന്ന കേരള പര്യടന പരിപാടിക്ക് മംഗലപുരം ബ്ലോക്കില്‍ ഗംഭീര സ്വീകരണം നല്‍കി. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി കമ്യൂണിറ്റി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം അടൂര്‍ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ അഡ്വ.
ജെബി മേത്തര്‍ക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ബ്ലോക്ക് പ്രസിഡന്റ് പ്രവീണകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലക്ഷ്മി,
കെ. ഓമന, ഗായത്രി വി.നായർ, ഡി.സി.സി ഭാരവാഹികളായ അഡ്വ. എസ്. കൃഷ്ണകുമാര്‍, കെ. എസ് അജിത്കുമാര്‍, ആനക്കുഴി ഷാനവാസ്, ബി.എസ് അനൂപ്, എ.ആര്‍ നിസാര്‍, മാടന്‍വിള നൗഷാദ്, പനയത്തറ ലൈല, എസ്. വസന്തകുമാരി, ജോളി പത്രോസ്, കെ. രഘുനാഥൻ, എസ്.ജി അനില്‍കുമാര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

















