വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

Nov 13, 2023

seena

കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു. പ്രദേശത്ത് പുലിയുടെ ശല്യം ഏറെ നാളായുണ്ട്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉ​ദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പുലിയെ മാറ്റിയത്. കോഴിക്കൂട്ടിൽ നിന്നു വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തിച്ച കൂട്ടിലേക്ക് കയറ്റിയാണ് പുലിയെ ഇവിടെ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലിയുടെ ആരോ​ഗ്യമടക്കമുള്ളവ പരിശോധിച്ച് തുടർ നടപടികളെടുക്കും.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...