പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇന്നലെ വരെ വിറ്റത് 31 ലക്ഷം ടിക്കറ്റുകള്‍

Nov 17, 2023

seena

തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക.

ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്. 10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന.

ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...