കണ്ണൂര്‍: നവ കേരള സദസ്സ് കണ്ണൂർ ജില്ലയില്‍ ഇന്നും തുടരും. കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വേദികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്.
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...
















