നവകേരള സദസ് വേദിക്കരികെ 21 വാഴ വെച്ച് പ്രതിഷേധം; രാവിലെ വെട്ടിയരിഞ്ഞ നിലയിൽ

Dec 1, 2023

seena

പലക്കാട്: പാലക്കാട് ജില്ലയില്‍ നവകേരള സദസ് ഇന്ന് തുടങ്ങാനിരിക്കെ വേദിക്ക് അരികില്‍ 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത് ചിനക്കത്തൂര്‍ കാവിന് സമീപത്താണ്. ഇവിടെയാണ് വാഴ വെച്ച് പ്രതിഷേധം.

എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകരാണ് വാഴകള്‍ പിഴുതെറിഞ്ഞതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു. മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത്. നേരത്തെ കാസർകോടും കോഴിക്കോടും മറ്റും നവകേരള സദസിനെതിരെ യൂത്ത് കോൺ​ഗ്രസ്, കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാട് വേറിട്ട പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തുവന്നത്.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...