കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം പതിനഞ്ചുവരെ റിമാന്‍ഡ് ചെയ്തു. മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെആര്‍ പത്മകുമാര്‍ (52), ഭാര്യ എംആര്‍ അനിതകുമാരി (45), മകള്‍ പിഅനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാന്‍ഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും.
അതേസമയം, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന.തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിയിരിക്കുന്നത്.
അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിരുന്നു. പ്രതികളെ മുഖം മറച്ചാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനു പുറത്ത് ഇവര്‍ക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.