ഡോ. എം കുഞ്ഞാമന് വിട; സംസ്കാരം ഇന്ന്

Dec 4, 2023

seena

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ ഇന്നലെയാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സാ സംബന്ധമായി മലപ്പുറത്തായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു.

ഏറെനാളായി ആഗ്രഹിച്ചതാണെന്നും ഞാന്‍ പോകുന്നെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പ് വീട്ടിനുള്ളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനമായിരുന്നു. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം കുഞ്ഞാമന്‍ ജനിച്ചത്.

cake tower new
LATEST NEWS
‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

സഹപാഠികള്‍ ആവശ്യപ്പെടുമ്പോള്‍ മികച്ച ഫോട്ടോകളും വിഡിയോകളും ശ്രീഹരി എടുത്തു കൊടുക്കാറുണ്ട്....

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍...