പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് 52 കാരന് മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന് ആണ് മരിച്ചത്. മലബാര്‍ എസ് ആര് ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
ഇടിച്ചു തെറിച്ചു വീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ വാഹനത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

















