മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞു; ഒരാൾ മരിച്ചു‌

Dec 9, 2023

seena

പരപ്പനങ്ങാടി: പൂരപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. താനൂർ സ്വദേശിയാണ് മരിച്ചത്. രാവിലെ 7.30ന് കെട്ടുങ്ങൽ അഴിമുഖത്താണ് അപകടം. പുഴയിൽ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം 3 മണിക്കൂർ നേരത്തേ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പുലർച്ചെ മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിസ്‌വാന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞുമോൻ, മജീദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇതേ പുഴയിൽ മേയ് മാസത്തിൽ 22 പേർ മരിച്ച താനൂർ ബോട്ട് അപകടം നടന്ന സ്ഥലത്തിനു സമീപമാണ് ശനിയാഴ്ച തോണി മറിഞ്ഞത്.

cake tower new
LATEST NEWS
ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍...

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ...