“കട്ടപ്പാടത്തെ മാന്ത്രികൻ ” സിനിമയ്ക്ക് പാക്കപ്പ്

Jan 6, 2024

seena

എറണാകുളം: പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയ്ക്ക് പ്രൗഡ ഗംഭീരമായ പാക്കപ്പ്. വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്. നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “കടപ്പാടത്തെ മാന്ത്രികൻ” അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.

ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ചിത്രത്തിൽ അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ വീഡിയോ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ കണ്ട റെക്കോർഡ് നേട്ടം കൈവരിച്ച ഫ്രീ സ്റ്റൈൽ ഫുട്ബോളർ മുഹമ്മദ് റിസ്‌വാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ. സോഷ്യൽ മീഡിയ ഇൻഫുളൻസർ ഫാറൂഖ് മലപ്പുറവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, തേജസ്സ്, കമാൽ വരദൂർ, നിവിൻ നായർ, നിഹാരിക റോസ്, സ്വലാഹു റഹ്മാൻ, വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്,നാസർ ചെമ്മട്ട് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

2024 ഏപ്രിൽ മാസം ചിത്രം തീയ്യേറ്ററുകളിൽ എത്തും. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
വി.പി.ശ്രീകാന്ത് നായരും, നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു.

cake tower new
LATEST NEWS
​വിഴിഞ്ഞം –  നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ്  പുതുക്കിയ DPR തയ്യാറാക്കിയതായി അടൂർ പ്രകാശ്. എം. പി.

​വിഴിഞ്ഞം – നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ് പുതുക്കിയ DPR തയ്യാറാക്കിയതായി അടൂർ പ്രകാശ്. എം. പി.

വിഴിഞ്ഞം - നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ വികസനത്തിനായി പുതുക്കിയ...