ആറ്റിങ്ങൽ: തെരുവ് നായയുടെ ആക്രമണം, രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റു. വഞ്ചിയൂർ പുതിയ തടത്തിൽ വെച്ച് മേവർക്കൽ തീർത്ഥത്തിൽ പവിത്ര (13) യെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. ഇത് കണ്ട് ഓടിയെത്തിയ നഗരൂർ രാജധാനി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അഭിഷേക് (23) പവിത്രയെ സാഹസികമായി രക്ഷിക്കുന്നതിനിടയിൽ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഈ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം ഏറി വരുന്നതായും നാട്ടുകാർ പറയുന്നു.

കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ...