ആറ്റിങ്ങല്‍: യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പോലീസ് നടപടിക്കെതിരെ ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ പ്രതിക്ഷേധ യോഗം നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് എന്‍.ബിഷ്ണു അധ്യക്ഷനായ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് പെരേര, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്‍റ്മാരായ പി.ജയചന്ദ്രന്‍ നായര്‍, എസ്.കെ.പ്രിന്‍സ് രാജ്, തോട്ടവാരം ഉണ്ണികൃഷ്ണന്‍, വക്കം പഞ്ചായത്ത് പ്രസിഡന്‍റ് ലാലിജ.എം, ചെറുന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശശികല, കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍, ബ്ലോക്ക് ഭാരവാഹികള്‍,മണ്ഡലം പ്രസിഡന്‍റ്മാര്‍, ബൂത്ത് ഭാരവാഹികള്‍ തുടങ്ങയവര്‍ പ്രതിക്ഷേധയോഗത്തില്‍ പങ്കെടുത്തു.