കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

Jan 14, 2024

seena

ആറ്റിങ്ങൽ: “ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ഡിവൈഎഫ്ഐ ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല തീർക്കുന്നു. ഇതിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി പഞ്ചായത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ജാഥാ ക്യാപ്റ്റൻ വിഷ്ണു മോഹനന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ പര്യടനത്തിനുശേഷം അഞ്ചുതെങ്ങ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ജറാൾഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അനസ്, ജാഥാക്യാപ്റ്റൻ വിഷ്ണു മോഹൻ, വൈസ് ക്യാപ്റ്റൻ ജിതിൻ, നന്ദൂ ദാസ്, ദീപക്, വിഷ്ണു ദർശൻ, ഗൗരി എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും...

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ...

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ...