മേലാറ്റിങ്ങൽ സ്വദേശി റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുന്നു

Jan 23, 2024

seena

ആറ്റിങ്ങൽ: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ ആറ്റിങ്ങൽ മേലാറ്റിങ്ങൽ സ്വദേശിയായ എ എം അമലിന് അവസരം ലഭിച്ചിരിക്കുന്നു. ഇതിനായി അമൽ ജനുവരി 23 ന് ഡൽഹിയിലേക്ക് യാത്രയാകും. മേലാറ്റിങ്ങൾ ശിവക്ഷേത്രത്തിനു സമീപം എ എം നിവാസിൽ സാമൂഹ്യപ്രവർത്തകനായ സി വി അനിൽകുമാറിൻ്റേയും മിനി അനിൽകുമാറിന്റെയും മകനാണ് എ എം അമൽ.

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ് അമൽ. ഡൽഹിയിലേക്ക് പോകുന്ന അമലിനെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും. തിരുവനന്തപുരം ജില്ലയിൽ നിന്ന് 14 വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...