കിഴുവിലം ഇടയാവണത്ത് കെ സ്റ്റോർ ആരംഭിച്ചു

Jan 23, 2024

seena

കിഴുവിലം: കിഴുവിലം ഇടയാവണത്ത് കെ സ്റ്റോർ ആരംഭിച്ചു. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചുകൊണ്ട് കൂടുതൽ സേവനങ്ങളും, സാധനങ്ങളും ഒരു കുടക്കീഴിൽ റേഷൻ കടവഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളസർക്കാർ ആവിഷ്കരിച്ച കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്‌റ്റോറിൻ്റെ ഉദ്ഘാടനം നടന്നു.

ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം ഇടയാവണത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി. 359-ാം നമ്പർ റേഷൻ കടയെ പരിവർത്തനം ചെയ്‌തുകൊണ്ട് ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സപ്ലൈസ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...