വർക്കല വടശ്ശേരികോണത്ത് കഴിഞ്ഞദിവസം നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി സുബൈർ (54)ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. റോഡരികിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ച യാത്രികൻ ബാലൻസ് തെറ്റി റോഡിലേക്ക് വീഴുകയും ഓട്ടോ ഇയാളെ ഇടിക്കാതെ ഇരിക്കാൻ സുബൈർ വലത് ഭാഗത്തേക്ക് വെട്ടിക്കുകയും ചെയ്തപ്പോഴാണ് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കവേയാണ് ഇന്നു പുലർച്ചെ മരണപ്പെട്ടത്.

















