കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുകത പഞ്ചായത്താകുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ കൊട്ടാരം വാർഡിന്റെ പ്രഖ്യാപനം വാർഡ് മെമ്പർ എം എൻ ബീനയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് നിർവഹിച്ചു. ഹരിത കേരളം മിഷന്റെയും കൃഷി, ആരോഗ്യം വകുപ്പിന്റെയും ഗ്രീൻ വെർമ്സ് ഹരിത സഹായം സ്ഥാപനം എന്നിവരുടെയും മേൽനോട്ടത്തിൽ ആണ് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്യാമ്പയിനുകൾക്കും നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ചടങ്ങിൽ ഹരിത കേരളം മിഷൻ ആർ പി പ്രവീൺ പി സ്വാഗതവും ബ്ലോക്ക് ഡിവിഷൻ മെമ്പർ സജികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോട്ടറ മോഹനൻ, വാർഡ് മെമ്പർമാരായ പോങ്ങനാട് രാധാകൃഷ്ണൻ, ലാലു എം, പഞ്ചായത്ത് സെക്രെട്ടറി എൻ ചാർജ് വിനോദ് എ എസ്, ധനപാലൻ നായർ, ശ്രീകുമാർ, കേശവൻ നായർ എന്നിവർ ആശംസകളും ഹരിത സഹായം കോർഡിനേറ്റർ മേഖരാജ് ബി ആർ നന്ദിയും അറിയിച്ചു.

















