വർക്കല: വർക്കല കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കനെ തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി മുത്താന പ്ലാൻങ്കലയിൽവീട്ടിൽ ബാബു 60 ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഇയാൾ കുളിക്കാനായി മുത്താന ചേപ്പാട് പാലത്തിന് താഴേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. 12 മണിയോടെ നാട്ടുകാർ തന്നെയാണ് ബോധരഹിതനായ നിലയിൽ ഇയാളെ കാണുന്നത്. തുടർന്ന് കല്ലമ്പലം പൊലീസിനെ വിവരം അറിയിച്ചു. ജന്നി അസുഖം ഉള്ള ആളാണ് ബാബു. കുളിക്കുന്നതിന് ഇടയിൽ അസുഖം വന്നതാവാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടി കൾ കല്ലമ്പലം പൊലീസ് സ്വീകരിച്ചു വരുന്നു.
അഞ്ചുതെങ്ങ് ജംഗ്ഷനിലെ ദിശാ ബോർഡ്കൾ പുനസ്ഥാപിച്ചു
അഞ്ചുതെങ്ങ് ജെൻക്ഷനിലെ ദിശാ ബോർഡും, വേഗത പരിധി സൂചനാ ബോർഡും പുനസ്ഥാപിച്ചു. മാസങ്ങളായി ഇളകിക്കിടന്ന...
















