നാവായിക്കുളം ഇരുട്ടിൽ കേടായ ബൾബുമായി ബി.ജെ.പിയുടെ പ്രതിഷേധം

Feb 7, 2024

seena

നാവായിക്കുളം പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താതായിട്ട് ആറ് മാസം ആയിട്ടും യാതൊരു വിധ നടപടിയും എടുക്കാത്തതിലും, നാഷണൽ ഹൈവേയുടെ ഭാഗത്ത് ഉള്ള ഹൈമാസ് ലൈറ്റ് മാറ്റി സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ചാണ് ബി.ജെ.പി യുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കേടായ ബൾബും ട്യൂബുമായി പ്രതിഷേധം സംഘടിപ്പിച്ചത്.

അടിയന്തിരമായി തെരുവ് വിളക്ക് കത്തിച്ചില്ലെങ്കിൽ ശക്തമായ സമരവും ആയി മുന്നോട്ട് പോകുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് പൈവേലിക്കോണം ബിജു പറഞ്ഞു. ബി.ജെ.പി.മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഐ.ആർ, മണ്ഡലം വൈസ് പ്രസിഡൻ്റ് മുല്ലനല്ലൂർ ശ്രീകുമാർ, പാർലമെൻ്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ, മെമ്പർമാരായ ജിഷ്ണു.എസ്.ഗോവിന്ദ്കുമാർ, ജി. അരുൺ കുമാർ, നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡൻ്റ് രാജീവ് ചിറ്റായിക്കോട്, ബി.ജെ.പി.നേതാക്കളായ മനു കാവിൽ, പ്രകാശ്, ബോസ് കുമാർ, വിജയൻ പിള്ള, ബാബു പല്ലവി എന്നിവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
ശബരിമല നെയ്യ് ക്രമക്കേടില്‍ പിഎസ് പ്രശാന്ത് പ്രതിയാകും; അജികുമാറും പ്രതിപ്പട്ടികയില്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ പിഎസ് പ്രശാന്ത് പ്രതിയാകും; അജികുമാറും പ്രതിപ്പട്ടികയില്‍

കൊച്ചി: സ്വര്‍ണക്കൊള്ളയ്ക്കു പിന്നാലെ ശബരിമല നെയ്യ് ക്രമക്കേടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...