മദ്യപാനിയെന്ന് കരുതി ആരും ​ഗൗനിച്ചില്ല; സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം

Feb 11, 2024

seena

തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതാപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ​ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്.

വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചത് അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...