മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

Feb 12, 2024

seena

ആറ്റിങ്ങൽ: ഇടത് മുന്നണി ഭരിക്കുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയത്തിൽ വൈസ് പ്രസിഡന്റ് ശ്രീജയും, സി.പി.ഐക്കാരനായ പള്ളിയറ ശശിയും ഒപ്പിട്ടു. 20 അംഗ ഭരണ സമിതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ കൂടുതൽ അംഗങ്ങളുള്ള വലിയ കക്ഷി എന്ന നിലയിലാണ് ഇടത് മുന്നണി ഭരണത്തിലെത്തിയത്.

ഭരണത്തിൻ്റെ ആദ്യ രണ്ടര വർഷം സി.പിഎം ഉം അടുത്ത ഊഴം സി.പി.ഐയ്ക്ക് എന്ന ധാരണയും ഉണ്ടാക്കിയക്കായി പറയുന്നു. ഇതനുസരിച്ച് സി.പി.ഐ യിലെ പള്ളിയറ ശശിയുടെ ഊഴം എത്തിയപ്പോൾ വിട്ടു നൽകാൻ സി.പി.എം വിസമ്മതിച്ചു. തുടർന്ന പള്ളിയറ ശശി സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാൻ സ്ഥാനം രാജിവെച്ചു. അവിടെയും പ്രശ്നം തീരാത്തതിനാലാണ് സി.പി.ഐ. അംഗമായ പള്ളിയറ ശരിയും സ്വതന്ത്രയും വൈസ് പ്രസിഡൻ്റുമായ ശ്രീജയും കോൺഗ്രസുമായി ചേർന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

മുദാക്കലിലെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി ബി .ജെ.പിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. രണ്ട് അവിശ്വാസ പ്രമേയങ്ങളും ചിറയിൻകീഴ് ബി.ഡി.ഒയ്ക്കാണ് നൽകിയത്. കക്ഷി നില ബി.ജെ.പി. 7, കോൺഗ്രസ് 5, സി.പി.എം. 4, സി.പി.ഐ 2 സ്വതന്ത്ര .2. 15 ദിവസം കഴിഞ്ഞ് അവിശ്വാസ പ്രമേയം ചർച്ചക്കെടുമെന്ന് ചിറയിൻകീഴ് പഞ്ചായത്ത് ബ്ലോക്ക് സെക്രട്ടറി സ്‌റ്റാൻലി അറിയിച്ചു.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...