ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹഭവനമൊരുക്കുന്നു

Feb 14, 2024

seena

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സഞ്ജയ്‌ എന്ന വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നു. എൻ എസ് എസ് യൂണിറ്റ് ഈ വർഷം മാണിക്യം എന്ന മറ്റൊരു കുട്ടിക്കും വീട് വച്ചു നൽകിയിരുന്നു.

സഞ്ജയ്‌ വാളക്കാട് കോളൂർ മിച്ചഭൂമിയിൽ ആണ് താമസിക്കുന്നത്. സഞ്ജയയും സഹോദരിയും ഹൃദയസംബന്ധമായ അസുഖം ഉള്ളവരാണ്. അമ്മ ആസ്മ രോഗിയാണ്.
സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ 2024 ഫെബ്രുവരി 10 ശനിയാഴ്ച മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രബാബു നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ വി. എസ്. വിജുകുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ജില്ലാ കൺവീനർ പി. ശ്രീജ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു. എസ് സ്വാഗതവും വോളന്റിയർ ലീഡർ മാസ്റ്റർ അമൽ നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...