ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ

Feb 16, 2024

seena

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം 2024 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ നടക്കും. ഉത്സവത്തിന്റെ ഒന്നാം ദിവസം ക്ഷേത്ര ചടങ്ങുകൾക്കു പുറമെ ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം മൂന്നിന് പറശ്ശിനി ക്കടവ് മുത്തപ്പൻ തെയ്യം, അലങ്കാര ദീപാരാധന, സായാഹ്‌ന ഭക്ഷണം, തിരുവാതിരക്കളി, ക്ലാസ്സിക്കൽ സിനിമാറ്റിക് ഡാൻസ് എന്നിവ നടക്കും.

രണ്ടാം ദിവസം അന്നദാനം, രാത്രി 7 നു ഭജൻസ്, സായാഹ്‌ന ഭക്ഷണം, നാടകം, മൂന്നാം ദിവസം അന്നദാനം, വൈകുന്നേരം 6.30 നു ദീപക്കാഴ്ച(മന്ത്രി വി ശിവൻകുട്ടി ഭദ്ര ദീപം തെളിയിക്കും), 8 നു സാംസ്‌കാരിക സമ്മേളനം, സായാഹ്‌ന ഭക്ഷണം, തിരുവാതിരക്കളി, നാട്യാർച്ചന, നാലാം ദിവസം രാവിലെ 9 നു പൊങ്കാല, 10 നു പ്രഭാത ഭക്ഷണം, വൈകുന്നേരം 4.30 നു ഗാനമേള, 5.30നു പ്രൗഢഗംഭീര ഘോഷയാത്രയും നടക്കും. തുടർന്ന് ഊട്ടുപാട്ട് ആരംഭം, നെയ്യാണ്ടി മേളം, വെളുപ്പിന് 4 മണിയ്ക്ക് പൂപ്പട സമർപ്പണവും ഉണ്ടാകും

അഞ്ചാം ദിവസം പതിവ് ക്ഷേത്ര ചടങ്ങുകൾക്കു ശേഷം 9നു ഊട്ടുപാട്ടും തമ്പുരാൻ വെളിച്ചപ്പാടും, 11 നു ഉച്ചബലി, ഉച്ചയ്ക്ക് 2നു നടക്കുന്ന ഗുരുസിയോട് കൂടി ഉത്സവം സമാപിയ്ക്കും

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...