വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. ചിലക്കൂർ ചുമട്താങ്ങി പാളയം ഹൗസിൽ കബീർ 48 ആണ് മരിച്ചത്. വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം. വർക്കല അയന്തി ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം. സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തുകയും ഇതുവഴി ബന്ധുക്കളിലേക്ക് എത്തുകയുമായിരുന്നു. ബന്ധുക്കളെത്തി പൊലീസ് സ്റ്റേഷനിൽ എത്തി മരിച്ചത് കബീർ ആണെന്ന് സ്ഥിതീകരിച്ചു.വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത്...
















