ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളും സർക്കാരും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്
ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയിൽ എത്തിയത്.
ശിക്ഷാവിധിക്കെതിരെ പ്രതികളും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതിയുടെ വിധി.



















