ആറ്റിങ്ങല്‍: മണമ്പൂര്‍ പാര്‍ത്തുക്കോണം ഭാരതീമംഗലം ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 8.30 ന് സമൂഹപൊങ്കാല, 12 ന് അന്നദാനം, രാത്രി 7 ന് കൊടിയേറ്റ്, 7.35 ന് കാപ്പുകെട്ടി കുടിയിരുത്ത്. 21 ന് വെളുപ്പിന് 4 ന് ഉരുള്‍ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു, രാത്രി 10 ന് കഥകളി: ലവണാസുരവധം, ദക്ഷയാഗം.
22 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9.30 ന് നാടന്‍പാട്ട്: തിറമുടിയേറ്റം. 23 ന് രാവിലെ 10.30 ന് ആയില്യം ഊട്ട്, 12 ന് അന്നദാനം, രാത്രി 10 ന് നൃത്തനൃത്യങ്ങള്‍. 24 ന് വൈകീട്ട് 5.30 ന് സമൂഹനീരാഞ്ജനം, രാത്രി 9 ന് ആദരവ് ചടങ്ങ്, 10 ന് നൃത്തനൃത്യങ്ങള്‍. 25 ന് വൈകീട്ട് 5 മുതല്‍ മാലപ്പുറം പാട്ട്. 26 ന് രാവിലെ 9 ന് ഉത്സവബലി, 12.30 ന് ഉത്സവബലിദര്‍ശനം. 27 ന് രാത്രി 9.30 ന് ട്രാക്ക് ഗാനമേള. 28 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകീട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 7.30 ന് ഘോഷയാത്ര. 29 ന് രാവിലെ ആറാട്ട്, കൊടിയിറക്ക്, വലിയകാണിക്ക.

















