കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം. ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയെയും ഭാര്യയെയും മർദ്ദിച്ചു. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യക്കുമാണ് മർദനം ഏറ്റത്.
ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം ആളുകൾ കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തത്. മർദ്ദനത്തിൽ പരുക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിറവം പൊലീസ് കേസെടുത്തു.

















