വനത്തില്‍ വഴിതെറ്റിയതോ?, തൃശൂരില്‍ കാണാതായ രണ്ടു കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍

Mar 9, 2024

seena

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു. കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ പൊലീസ്, വനംവകുപ്പ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏഴു സംഘങ്ങളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ വനത്തില്‍ വഴിതെറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.

cake tower new
LATEST NEWS