വർക്കല വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു. വിദേശ വനിതകൾ അടക്കമുള്ളവർ അതിക്രമങ്ങൾക്ക് ഇരയാകുന്നത് പതിവ് സംഭവങ്ങൾ ആകുന്നു.
കഴിഞ്ഞദിവസം പാപനാശത്തു നിന്നും ഹെലിപ്പാട് ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന 60 കാരിയായ ഫ്രഞ്ച് വനിതയെ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന മസാജിങ് സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശ്ശേരി കണിച്ചാർ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന ജിഷ്ണു 23 വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും തുടർന്ന് ടൂറിസം പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കലയിൽ എത്തുന്ന നിരവധി വിദേശ വനിതകൾക്കെതിരെ അതിക്രമങ്ങൾക്ക് ആവർത്തിക്കപ്പെടുന്നു സ്ത്രീ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് കൂടുതൽ പോലീസിനെ വിന്യസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

















