മലക്കപ്പാറ ആദിവാസി ഊരില്‍ കാട്ടാന ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

Mar 11, 2024

തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി ഊരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു.

ആദിവാസി ഊരില്‍ നിന്നും പുറത്തെ കടയിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് ഇന്നലെ അതിരപ്പിള്ളി- മലക്കപ്പാറ റോഡില്‍ ആനക്കയത്ത് സ്വകാര്യബസിന് നേര്‍ക്ക് കാട്ടാന പാഞ്ഞടുത്തിരുന്നു. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.കാട്ടാന അടിച്ചു വീഴ്ത്തുകയായിരുന്നു.

cake tower new
LATEST NEWS

തമിഴകത്ത് ‘വിജയ്’ യുഗം: ദളപതിയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ചെന്നൈയിൽ ചരിത്രപരമായ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം...