വയോജന കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി

Mar 13, 2024

seena

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി നടത്തിയ വയോജന കലോൽസവത്തിൽ സാക്ഷരതാ മിഷൻ പ്ലസ് ടു തുല്യതാ റാങ്ക് ജേതാവും ഇപ്പോ കേരള സർവ്വകലാശാല ഡിഗ്രി സോഷ്യോളജി പഠിതാവുമായ ആറ്റിങ്ങൽ സ്വദേശി അനിതകുമാരി കഥാപ്രസംഗം, കഥാരചന, പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും കവിതാ രചന, ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലിൽ നിന്ന് മൊമൻ്റൊയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

cake tower new
LATEST NEWS