പുതിയ ദേശീയപാത നിർമാണ മേഖലയിൽ പൊടി ശല്യം രൂക്ഷം; ജനം ദുരിതത്തിൽ

Mar 13, 2024

seena

ആറ്റിങ്ങൽ: പുതിയ ദേശീയപാത നിർമാണ മേഖലയിൽ പൊടി ശല്യം രൂക്ഷം. ജനം ദുരിതത്തിൽ. പ്രദേശവാസികൾ പൊടി കൊണ്ട് അലർജി, ശ്വാസകോശ രോഗികളാകുന്നു. നഗരത്തെ ഒഴിവാക്കി നിർമ്മിക്കുന്ന ബൈപാസ് റോഡ് നിർമ്മാണ മേഖലയിൽ ആണ് നാട്ടുകാർ പ്രതിസന്ധി നേരിടുന്നത്. നേരത്തെ ശുദ്ധവായു ലഭിച്ചിരുന്ന ഗ്രാമീണ പ്രദേശം ആയിരുന്ന രാമച്ചം വിള, കൊല്ലമ്പുഴ, തൊപ്പിച്ചന്ത, കല്ലൂർക്കോണം പ്രദേശത്ത് ഇപ്പോൾ പൊടി ശല്യം രൂക്ഷം ആണ്.

60 മീറ്റർ വീതിയിൽ റോഡ് ഇടിച്ച് നിരത്തി പുറത്ത് നിന്നും ചെമ്മണ്ണ് കൊണ്ടിട്ട് ഉയർത്തിയാണ് റോഡ് നിർമ്മാണം. ചെമ്മണ്ണിൻ്റെ പൊടി അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുകയാണ്. വേനൽ കടുത്തതോടെ പൊടി ശല്യം അതിൻ്റെ പാരമ്യത്തിൽ എത്തി. വ്യാപക പരാതി ഉയർന്നതോടെ പ്രധാന ജംഗ്ഷനുകൾ വരുന്ന സ്ഥലങ്ങളിൽ മാത്രം വെള്ളം തളിക്കുന്ന രീതി ചെയ്യുന്നുണ്ട്. ഇതും നാമമാത്രമാണ്. നിലവിലെ പൊടി ശല്യം പ്രദേശവാസികൾക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടാണ് സൃഷ്ടിയ്ക്കുന്നത്.

ഏറ്റവും കുറഞ്ഞത് ഓരോ ദിവസവും 4 പ്രാവശ്യമെങ്കിലും വെള്ളം ഒഴിച്ചാലേ പൊടി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നത് മൂടിയല്ല. അതിനാൽ ലോറികൾ പോകുമ്പോൾ പൊടി പറന്നു കൊണ്ടിരിക്കും. തൊപ്പിച്ചന്ത മുതൽ കല്ലൂർക്കോണം ഭാഗത്ത് കൂടി നീളുന്ന പഞ്ചായത്ത് റോഡിൽ ജൽജീവന് മിഷന് വേണ്ടി റോഡ് പൊളിച്ച ഭാഗം കുണ്ടും കുഴിയുമായി പൊടി സൃഷ്ടിച്ചു ഇതോടൊപ്പം ജനത്തിന് ദുരിതം നൽകുന്നു. പ്രദേശവാസികളും വ്യാപാരികളും വലിയ ദുരിതത്തിലാണ്. ദേശീയ പാതയ്ക്കായി ഈ ഭാഗത്ത് നീളത്തിൽ എടുത്തിരിയ്ക്കുന്ന കുഴിയുടെ ഇരുവശത്തും സംരക്ഷണ അതിർത്തി തയ്യാർ ചെയ്തിട്ടില്ല. ഇത് വലിയ അപകടം ഭീഷണി ഉയർത്തുന്നുണ്ട്.

cake tower new
LATEST NEWS