നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍

Mar 13, 2024

തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫിസ് നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ദളപതി വിജയ്. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് വിവരം പങ്കുവച്ചത്. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം നന്ദി കുറിച്ചത്.

താങ്ക്യു എന്നത് രണ്ട് വാക്ക് മാത്രമാണെങ്കിലും അത് ഓരാളുടെ ഹൃദയത്തില്‍ നിന്നാവുമ്പോള്‍ അതിന്റെ അര്‍ത്ഥം വലുതാകും. എന്റെ പ്രിയപ്പെട്ട നടനും നമ്മുടെ സ്വന്തവുമായ ദളപതി വിജയിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. നടികര്‍ സംഘം കെട്ടിടത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കെട്ടിടത്തിന്റെ പണം പൂര്‍ണമാകുമായിരുന്നില്ല. ഏറ്റവും പെട്ടെന്ന് ഇത് പൂര്‍ത്തിയാക്കാനുള്ള ഊര്‍ജമാണ് നിങ്ങള്‍ നല്‍കിയത്. നന്‍ട്രി നന്‍പാ.- വിശാല്‍ കുറിച്ചു.

നേരത്തെ കമല്‍ഹാസനും കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ഒരു കോടി രൂപയാണ് താരം നല്‍കിയത്. 2017ലാണ് കെട്ടിടത്തിന്റെ പണി രംഭിച്ചത്. പല പ്രതിസന്ധികളെ തുടര്‍ന്ന് തടസം നേരിടുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് വിജയ് ഇപ്പോള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് താരം ലക്ഷ്യമിടുന്നത്.

cake tower new
LATEST NEWS
500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, വൈഭവ് സൂര്യവംശി ‘മാജിക്’, റെക്കോര്‍ഡ് മഴ

500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, വൈഭവ് സൂര്യവംശി ‘മാജിക്’, റെക്കോര്‍ഡ് മഴ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ തീപ്പൊരി പ്രകടനമാണ് രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി...

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

'സർവ്വം മായ' എന്ന ചിത്രത്തിൽ ഡെലൂലുവായെത്തി മലയാളികളുടെ ഒന്നടങ്കം മനം കവർന്ന നടിയാണ് റിയ ഷിബു....