ഗവ. എൽ. പി. എസ് രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും സംഘടിപ്പിച്ചു

Mar 15, 2024

ആറ്റിങ്ങൽ: ഗവ. എൽ. പി. എസ് ആറ്റിങ്ങൽ രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും നടന്നു. പി. ടി. എ. പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ എച്ച് എം ആഷ സ്വാഗതവും കവിയും അദ്ധ്യാപകനുമായ മനോജ്‌ പുളിമാത്ത് ആശംസകളുമർപ്പിച്ചു. സ്കൂളിലെ പൂർവ്വ പ്രഥമധ്യാപകൻ കോലപ്പനെ ചടങ്ങിൽ ആദരിച്ചു. 1 മുതൽ 5 വരെ ക്ലാസ്സുകളിൽ മികച്ച അക്കാദമിക നേട്ടം കൈവരിച്ച രണ്ടു കുട്ടികൾക്ക്, പ്രൊഫ. ഉമാറാണി ഏർപ്പെടുത്തിയ പി. കെ. സുകുമാരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പും നൽകി. യോഗത്തിന് സ്റ്റാഫ്‌ സെക്രട്ടറി രോഹിണി നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS
മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട...