കിഴുവിലം ജി.വി ആർഎംയുപി സ്കൂളിലെ പഠനോത്സവവും വാർഷികാഘോഷം ‘കളിയരങ്ങും’ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജിത നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം ഐ.പി ശ്രീജ സ്വാഗതമാശംസിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, മുൻ പ്രഥമാധ്യാപകർ പരേതരായ നാഗപ്പൻ നായർ സാറിന്റെയും വി കേശവപിള്ള സാറിൻ്റേയും സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരങ്ങളും, ക്യാഷ് അവാർഡും വിതരണം ചെയ്തു.
ഒപ്പം 2023 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, അഞ്ചാം വാർഡ് മെമ്പർ പ്രസന്ന, ആറ്റിങ്ങൽ ബി ആർ സി യിലെ ബി പി സി വിനു, ബി ആർ സി ട്രെയിനർ ലീന, കോ ഓഡിനേറ്റർ മോനിഷ, സ്കൂൾ മാനേജർ പി സി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എസ് ആർ ജി കൺവീനർ രഞ്ജുഷ ടി പി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സ്കൂൾ മികവിൻ്റെ ഡിജിറ്റൽ പ്രദർശനവും കുട്ടികളുടെ പഠന മികവ് പ്രകടനവും വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.
തുടർന്ന് പി ടി എ പ്രസിഡൻറ് അശ്വതിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
എച്ച് എം ഐ പി ശ്രീജ സ്വാഗതമാശംസിച്ചു. തുടർന്ന് കലാമികവുകൾക്കുള്ള സമ്മാനദാനം നടന്നു. യോഗത്തിൽ നാരായണൻ പി സി ശ്യാം കൃഷ്ണ, സീനിയർ അസി എസ് ഡി പ്രീത എന്നിവർ പങ്കെടുത്തു.

















