ഓംലെറ്റ് കിട്ടാന്‍ വൈകി; ദോശക്കട അടിച്ചു തകര്‍ത്തു

Mar 17, 2024

seena

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്.ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേരെയും ഇവര്‍ ആക്രമിച്ചു.അക്രമി സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസാദ് എന്നയാളാണ് പിടിയിലായതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയായിരുന്നു മദ്യപ സംഘത്തിന്റെ അക്രമമുണ്ടായത്.

cake tower new
LATEST NEWS