അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നായ്‌വയ്പുത്സവത്തിന് കഴിഞ്ഞ ദിവസം തുടക്കമായി

Mar 19, 2024

ആറ്റിങ്ങല്‍: ചരിത്രവും ഐതീഹ്യങ്ങളും സവിശേഷാചാരങ്ങളും ഇഴചേരുന്ന അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ നായ്‌വയ്പുത്സവത്തിന് കഴിഞ്ഞ ദിവസം കൊടിയേറി. ഒരു മതില്‍ക്കെട്ടിനുള്ളില്‍ രണ്ട് ആരാധനാമൂര്‍ത്തികളുള്ള ക്ഷേത്രമാണിത്. പ്രധാനപ്രതിഷ്ഠ ശിവനാണ്. എങ്കിലും ഇണ്ടല്‍ ഇളയ്ക്കുന്ന ശാസ്താവിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ജാതിമതവ്യസ്യാസങ്ങളില്ലാതെ ഒരു നാടൊന്നാകെ ആഘോഷത്തിന്റെ ലഹരിയിലാകുന്ന ദിവസങ്ങളാണ് ഇണ്ടിളയപ്പന്‍ക്ഷേത്രത്തിലെ നായ്‌വയ്പുത്സവം.

ഇന്ന് രാവിലെ 8.30 ന് ഭാഗവതപാരായണം, 10 ന് കലശപൂജ, 10.30 ന് ആവണിഞ്ചേരി സദ്യ, വൈകീട്ട് 6.45 ന് സംഗീതക്കച്ചേരി, രാത്രി 7.30 ന് കഥകളി: അയ്യപ്പചരിതം. 20 ന് വൈകീട്ട് 5.30 ന് ക്ലാസ്സിക്കല്‍ പിന്നല്‍ തിരുവാതിര-ലാസ്യനടനം, 6.45 ന് നൃത്തസന്ധ്യ, രാത്രി 9.30 ന് ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് ഷോ.

21 ന് രാവിലെ 10.30 ന് നാഗരൂട്ട്, 12.30 ന് കലശാഭിഷേകവും നാഗപൂജയും വൈകീട്ട് 6 ന് സംഗീതക്കച്ചേരി, രാത്രി 8 ന് നൃത്തനൃത്യങ്ങള്‍.

22 ന് രാവിലെ 10.30 ന് സമൂഹസദ്യ, വൈകീട്ട് 6 ന് ഭജന്‍, രാത്രി 8 ന് മ്യൂസിക് ഫെസ്റ്റിവല്‍: ആറ്റിങ്ങല്‍ വൈബ്.

23 ന് രാവിലെ 9 ന് അമ്പലംമുക്ക് ജങ്ഷനില്‍ ഗജസ്വീകരണം, 10 ന് കലശപൂജ, വൈകീട്ട് 5 ന് ആവണിഞ്ചേരി പൂരം, 5.15 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന തിരുമുമ്പില്‍ മേളം, 5.30 ന് കുടമാറ്റം, രാത്രി 8 ന് ആകാശപ്പൂരം.

24 ന് രാവിലെ 10.30 ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദര്‍ശനം, വൈകീട്ട് 6 ന് നൃത്താര്‍ച്ചന, രാത്രി 8 ന് മ്യൂസിക് ഇവന്റ്, 11 ന് പള്ളിവേട്ടയ്‌ക്കെഴുന്നള്ളത്ത്, വെളുപ്പിന് 1 ന് പള്ളിവേട്ട.

25 ന് രാവിലെ 9 ന് പൂമൂടല്‍, 10.30 ന് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് 4.30 ന് ആറാട്ടെഴുന്നള്ളത്ത്, 5.30 ന് നടയില്‍ സേവ, 6 ന് താലപ്പൊലിയുടെ അകമ്പടിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 6.15 ന് നൃത്തനൃത്യങ്ങള്‍, രാത്രി 7 ന് പുഷ്പാഭിഷേകം, 7.30 ന് തിരുവാതിര, 9 ന് മഹാദേവക്ഷേത്രത്തിലെ കൊടിയിറക്കം, തുടര്‍ന്ന് വലിയ കാണിക്ക, 10.30 ന് നാടന്‍പാട്ട്, വെളുപ്പിന് 2 ന് ഉരുള്‍, 4.30 ന് ഉരുള്‍ സന്ധിപ്പ്.

26 ന് രാത്രി 7.15 ന് പ്ലാറ്റ്‌ഫോം കച്ചേരി, രാത്രി 8 ന് പനവേലിപ്പറമ്പിലേയ്ക്ക് നായ്‌വയ്‌പെഴുന്നള്ളത്ത്, 9.30 ന് നാടകം: ജീവിതം സാക്ഷി, വെളുപ്പിന് 1.30 ന് നൃത്തനാടകം: ദേവിശാകംബരി, 5.30 ന് നായ്‌വയ്‌പെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി നായ്‌വയ്‌പോടുകൂടി കൊടിയിറക്കം, 6 ന് ദ്രവ്യകലശം.

മണ്ണില്‍തീര്‍ത്ത മൃഗങ്ങളുടെയും മനുഷ്യരുടെയും മനുഷ്യാവയവങ്ങളുടെയും രൂപങ്ങള്‍ ഭക്തര്‍ നടയ്ക്ക് വയ്ക്കുന്നതാണ് നായ്‌വയ്പ് ചടങ്ങ്. ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ ഭാഗത്ത് കളിമണ്‍ പാത്രനിര്‍മ്മാണം ഉപജീവനോപാധിയായി സ്വീകരിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരാണ് ഈ രൂപങ്ങളുണ്ടാക്കി ക്ഷേത്രത്തില്‍ വില്പനയ്‌ക്കെത്തിക്കുന്നത്. പൗരാണികതയുടെ പെരുമയും ആചാരാനുഷ്ഠാനങ്ങളുടെ നിറവുമാണ് നായ്‌വയ്പുത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

cake tower new
LATEST NEWS
മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട...