ഗർഭിണിയായ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 18, 2024

ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്‌മി 19 ആണ് മരിച്ചത്. ലക്ഷ്‌മി ഒന്നര മാസം ഗർഭിണിയാണ്.

പേരേറ്റിൽ ശങ്കരൻ മുക്കിന്‌ സമീപത്തെ വാടക വീട്ടിൽ ഇന്നലെ വൈകിട്ടോടെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല എ. എസ്.പി യുടെ നേതൃത്വത്തിൽ ഫോറൻസിക് പരിശോധന പുരോഗമിക്കുന്നു.

11 മാസം മുൻപ് പ്രണയ വിവാഹം . ചെമ്പക മംഗലത്ത് സായ് റാം കോളജിൽ ഫൈനൽ ഇയർ ഡിഗ്രിക്ക് പഠിക്കുകയാണ് പെൺകുട്ടി. ഗർഭിണി ആയതിനാൽ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയതായും അബോർഷൻ പെണ്കുട്ടി അവശ്യപ്പെട്ടത്തിന് വീട്ടുകാർ സമ്മതിച്ചില്ലെന്നും പറയപ്പെടുന്നു. ഇതാവാം ആത്മഹത്യ ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിഗമനം.

കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ വ്യക്തമാവുകയുള്ളൂ. കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ

പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായി നടി തൃഷ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ...

‘കഥകള്‍ കേള്‍ക്കുന്നുണ്ട്, ബിജുവേട്ടനാണ് നിര്‍ബന്ധിച്ചത്’; തിരികെ വരാന്‍ തയ്യാറെടുത്ത് സംയുക്ത വര്‍മ

‘കഥകള്‍ കേള്‍ക്കുന്നുണ്ട്, ബിജുവേട്ടനാണ് നിര്‍ബന്ധിച്ചത്’; തിരികെ വരാന്‍ തയ്യാറെടുത്ത് സംയുക്ത വര്‍മ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. തന്റെ കരിയറിന്റെ...

‘എനിക്കൊരു കടം വീട്ടാനുണ്ട്, ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല’; ‘കിരീടം’ റീ റിലീസിൽ പാർവതി

‘എനിക്കൊരു കടം വീട്ടാനുണ്ട്, ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല’; ‘കിരീടം’ റീ റിലീസിൽ പാർവതി

'കിരീടം' റീ റിലീസിനെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ലോഹിതദാസിന്റെ...