കെജരിവാള്‍ രാജിവെയ്ക്കില്ല: കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി, ഇന്ന് കോടതിയില്‍ ഹാജരാക്കും

Mar 22, 2024

ഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു സാധ്യത

കെജരിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെജരിവാളിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കെജരിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, അതിനാലാണ് സമയം ആവശ്യപ്പെടാന്‍ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു.

ഇഡി നീക്കത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഎപി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി രാവിലെ 10.30ന് സുപ്രിംകോടതി പരിഗണിക്കും. കെജരിവാളിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു എ.എ.പി നേതൃത്വം അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി രജിസ്ട്രാറെ സമീപ്പിച്ചത്.
ഇന്നലെ രാത്രി 11.45ഓടെ വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ബന്ധപ്പെട്ടു. പിന്നാലെയാണ് അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്.

cake tower new
LATEST NEWS
ഹാപ്പി ജേർണി! കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

ഹാപ്പി ജേർണി! കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും...