അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് എ പ്ലസ് ഗ്രേഡ്

Mar 22, 2024

seena

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഹരിതകേരള മിഷൻ്റെ എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ആറ്റിങ്ങൽ നഗരസഭ സെക്രട്ടറി, സ്കൂൾ നോഡൽ ഓഫീസർ എൻ. സാബുവിന് സാക്ഷ്യപത്രം കൈമാറി. സാക്ഷ്യപത്രം നേടിയതോടെ ഹരിത സ്ഥാപന പദവിയുള്ള വിദ്യാലയമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ മാറി.

cake tower new
LATEST NEWS