സിദ്ധാര്‍ത്ഥന്‍റെ മരണം; സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു

Mar 26, 2024

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ. ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ. കോളേജില്‍ നിന്ന് റാഗിങിന്‍റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

cake tower new
LATEST NEWS